Regional (1735)

☺ വിളിക്കാത്ത
# കല്യാണത്തിന് പോയ
കൂട്ടുകാരനെ
# കളിയാക്കി ......
അപ്പോൾ അവൻ പറയാ...
"ഒരു ബസ് മറിഞ്ഞെന്നു
കേട്ടാൽ നീ പോയി
നോക്കില്ലേ..
" - # നോക്കും....
"ഒരു കെട്ടിടം തീ പിടിച്ചു
എന്ന് പറഞ്ഞാൽ
പോവില്ലേ"
# പോവും ...
"അത്രേ ഉള്ളു... ഒരു
ദുരന്തം നടക്കുന്നു
എന്നറിഞ്ഞാൽ നമ്മള്
പോയി #നോക്കും...
അതിനാരും
ക്ഷണിക്കേണ്ട"കാര്യം ഇല്ല മച്ചാനെ..........😂😝😜

 
4
 
a day
 
sumi007

*കുളിമുറിയിൽ വഴുതി വീണ് മൊബൈൽ മരിച്ചു*

കണ്ണൂർ : കുളിമുറിയിൽ വഴുതി തലയിടിച്ചു വീണ മൊബൈൽ ഫോൺ മരിച്ചു. മയ്യിൽ സ്വദേശി സാംസങ് ഗാലക്സി എസ്-( 5) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അപകടം.
സുഹൃത്തിന്റെ കല്ല്യാണത്തിന് പങ്കെടുക്കാൻ പോകുന്നതിന് മുമ്പ് ഉടമ ധൃതിയിൽ കുളിമുറിയിൽ കയറിയതാണ് അപകടത്തിന് കാരണം. വാട്ട്സാപ്പ് ചാറ്റിങ്ങ് കഴിഞ്ഞ് ആ ഫീലിങ്ങിൽ ജനൽ ചാരി സാംസങ്ങിനെ വെക്കുന്നതിനിടയിൽ അബദ്ധത്തിൽ വഴുതി തറയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തൽക്ഷണം ബോധം നഷ്ടപ്പെട്ടു. 24 മണിക്കൂറിലേറെ അബോധാവസ്ഥയിൽ കിടന്ന സാംസങ്ങിനെ തിങ്കളാഴ്ച മയ്യിൽ ഹോസ്പിറ്റലിന്റെ സമീപം ഉള്ള മൊബൈൽസിലും തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനു മുൻവശം ഉള്ള യൂണിവേഴ്സൽ മൊബൈൽസി ലും പ്രവേശിപിച്ചിരുന്നു. തുടർന്ന് സാംസങ് കസ്റ്റമർ കെയറിലും എത്തിച്ചു. 6000 രൂപയോളം ചെലവഴിച്ച് ഡിസ്പ്ലേ മാറ്റിയാൽ ജീവൻ തിരിച്ചു കിട്ടുമെന്നാണ് ചെയ്ഞ്ച് മൊബൈൽസിലെ വിദഗ്ധ ഡോക്ടർ ഹമീദ് പറഞ്ഞത്. സാംസങ് കസ്റ്റമർ കെയറിൽ 8000 രൂപയാണ് ആവശ്യപ്പെട്ടത്.
സങ്കീർണ ശസ്ത്രക്രയക്ക് പണമില്ലാത്തതിനാൽ കോൺടാക്ട്സ് എടുത്തു തരാൻ ഉടമയും ബന്ധുക്കളും ഡോക്ടർമാരോട് പറഞ്ഞെങ്കിലും ലോക്കു ള്ളതിനാൽ സാധ്യമല്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് സാംസങ്ങിന്റെ മരണം ഉറപ്പായത്.ബന്ധുകളുടെ സമ്മത പ്രകാരം ബാറ്ററി മറ്റൊരാൾക്ക് മാറ്റിവെച്ചു. വളരെ കഷ്ടപ്പെട്ട് നാട്ടിലെ 55 ഓളം പേരുടെ വാട്ട്സ് ആപ്പ് നമ്പറുകൾ സംഘടിപ്പിച്ച് ഗ്രൂപുണ്ടാക്കി ഒരു മാസം തികയുമ്പോഴേക്കുമുണ്ടായ ദുരന്തം ഞങ്ങളെ ഏറെ വേദനിപ്പിച്ചെന്ന് നാട്ടുകാർ കണ്ണീരോടെ പറഞ്ഞു.
മാതാവ്: പരേതയായ നോകിയ ഇ71.
ഏക സഹോദരൻ: ഗാലക്സി s2

 
4
 
2 days
 
sumi007

*വർഷാവസാന പരീക്ഷയ്ക്ക് തോറ്റു തുന്നം പാടിയ ഔസേപ്പ് കുട്ടി വീട്ടിൽ വന്നു കയറിയ പാടെ മുറിബീഡി വലിച്ചു കൊണ്ട് ഉമ്മറത്തിരുന്ന അപ്പൻ ഒരാക്കിയ ചിരിയോടെ പറഞ്ഞു .*

"എടാ നിന്റെ കൂട്ടുകാരൊക്കെ ജയിച്ചിട്ടും നീ മാത്രം തോറ്റല്ലോടാ . എന്തിനാടാ മനുഷ്യരെ കൊണ്ട് പറയിപ്പിയ്ക്കാൻ ഇങ്ങനെ തെക്കു വടക്കു നടക്കുന്നത് ?".

അപ്പന്റെ അഭിപ്രായം തീരെ രസിയ്ക്കാതെ ഔസേപ്പ് കുട്ടി നെഞ്ച് വിരിച്ചു നിന്നുകൊണ്ട് പറഞ്ഞു .

"എന്റെ അപ്പാ അപ്പനിത്രയും വിവരമില്ലാത്ത ഒരപ്പനായി പോയല്ലോ , കഷ്ടം . ഞങ്ങളുടെ ക്‌ളാസിൽ ഫസ്റ്റ് കിട്ടിയ ശാമുവേൽകുട്ടി മാർക്കിന്റെ കാര്യത്തിൽ എന്നെക്കാൾ ഏറെ പിന്നിലാണ് . അത് അപ്പന് അറിയാമോ ?കണക്കിനും സയൻസിനും ഇംഗ്ലീഷിനുമെല്ലാം അവനെക്കാൾ കൂടുതൽ മാർക്ക് എനിയ്ക്കാണ് ".

വീടിന്റെ മോന്തായം നോക്കി അന്തം വിറ്റിരുന്ന അപ്പൻ അവനോടു ചോദിച്ചു "അതെങ്ങനെയാടാ മരങ്ങോടാ , നീ തോറ്റു , എന്നിട്ടും നിനക്കാണ് മാർക്ക് കൂടുതൽ എന്ന് പറഞ്ഞാൽ ഏതു കോത്താഴത്തുകാരൻ വിശ്വസിയ്ക്കുമെടാ ?"

ഇങ്ങേരോട് ഏത് ഭാഷയിൽ പറഞ്ഞു മനസിലാക്കും എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ഔസേപ്പ് കുട്ടി പറഞ്ഞു .
"എന്റപ്പാ , അപ്പനറിയാമല്ലോ ,എനിയ്ക്ക് ക്രിസ്റ്മസ് പരീക്ഷയ്ക്ക് കണക്കിന് കിട്ടിയത് 4 മാർക്കാണ് . ഇത്തവണ 10 മാർക്ക് കിട്ടി . അതായത് 6 മാർക്ക് ഞാൻ കൂടുതൽ നേടി .ശാമുവേൽ കുട്ടിയ്ക്കു കഴിഞ്ഞ തവണ കണക്കിന് കിട്ടിയത് 47 മാർക്കാണ് . ഇത്തവണ കിട്ടിയത് 48. അതായതു ഒരു മാർക്ക് കൂടുതൽ .ഇംഗ്ളീഷിന് ഞാൻ കഴിഞ്ഞ തവണത്തെ 6 മാർക്ക് 15 ആക്കി . അവൻ 46 മാർക്ക് 47 ആക്കിയതേ ഉള്ളൂ .അവൻ എല്ലാത്തിനും ഒന്നോ രണ്ടോ മാർക്ക് കൂടുതൽ കിട്ടിയപ്പോൾ ഞാൻ അഞ്ചും പത്തും കൂടുതൽ നേടി , ഇനി പറ ഞാനാണോ അവനാണോ മിടുക്കൻ ?"
ഞെട്ടിപ്പോയ അപ്പൻ ബീഡിക്കുറ്റി പുറത്തേക്ക് കളഞ്ഞുകൊണ്ട് ആത്മഗതമായി പറഞ്ഞു ' ഇവന്റെയൊക്കെ അപ്പനായി ജീവിയ്ക്കുന്നതിലും ഭേദം വല്ല റെയിൽവേ ട്രാക്കിലും തലവയ്ക്കുന്നതാ'!
*ഈ കഥക്ക് മലപ്പുറം ഇലക്ഷനുമായി യാതോരു ബന്ധവും ഇല്ലാ...*

 
3
 
3 days
 
sumi007

ടിര്‍ണിം... ടിര്‍ണിം... കുട്ടപ്പന്‍റെ വീട്ടിലെ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി.

ഫോണ്‍ എടുക്കാനായിട്ട് പോകുന്ന ഭാര്യയോട് കുട്ടപ്പന്‍,
എടീ ഫോണ്‍ എനിക്കാണെങ്കില്‍ ഞാന്‍ ഇവിടെ ഇല്ലെന്നു പറഞ്ഞേക്കൂ

ഫോണ്‍ എടുത്ത ഭാര്യ- അദ്ദേഹം ഇവിടെയുണ്ട്.
ഇത്രയുംപറഞ്ഞ് ഭാര്യ ഫോണ്‍ കട്ട് ചെയ്തു.

ഇത് കണ്ട കുട്ടപ്പന്‍ കലിതുള്ളിക്കൊണ്ട് ഭാര്യയോട് പറഞ്ഞു.
ഞാനിവിടെ ഇല്ലെന്ന് പറയാനല്ലെ പറഞ്ഞത്?പിന്നെന്തിനാണ് ഉണ്ടെന്ന് പറഞ്ഞത്?

ഭാര്യ - ഫോണ്‍ എനിക്കായിരുന്നു.


😅😅😅😆

 
2
 
5 days
 
sumi007

സഖാവ് സിനിമ കണ്ടുകൊണ്ടിരിക്കയുമ്പോൾ .....

ഒരു രംഗം :

ജന്മിയായ പട്ടർ കൃഷ്ണനോട് ( നിവിൻ പോളി ) ചോദിയ്ക്കുന്നു ....

പട്ടർ : തന്റെ പേരെന്താ ..?

..... കൃഷ്ണൻ ...

പട്ടർ : കൃഷ്ണൻ ന്നു മാത്രേ ഉള്ളൂ പിന്നിൽ നമ്പൂതിരി നായർ അങ്ങിനെ എന്തെന്നാ ചോദ്യം

കൃഷ്ണൻ : പേരിന്റെ കൂടെ ഉള്ള ജാതി വാലാണ് ചോദിയ്ക്കുന്നതെങ്കിൽ , ഒരു കമ്മ്യുണിസ്റ്റിനു വാല് പേരിന്റെ മുൻപിൽ ആണ് ..... സഖാവ് ..! സഖാവ് കൃഷ്ണൻ .

അതുകേട്ടു സിനിമകാണാൻ അടുത്തിരുന്ന ഒരു കമ്മ്യൂണിസ്റ്കാരൻ ആവേശത്തോടെ മുഷ്ടി ആകാശത്തേയ്ക്ക് ചുരുട്ടി ഉറക്കെ വിളിച്ചു :

.... ഇ.എം.എസ്. നമ്പൂതിരിപ്പാട് സിന്ദാബാദ് .....!

സി.അച്യുതമേനോൻ സിന്ദാബാദ് ....!!

പി .കെ.വാസുദേവൻ നായർ സിന്ദാബാദ് ...!!!

ഹ ഹ ഹ..!

സിനിമയെക്കാളും വല്യ കോമഡി തിയേറ്ററിൽ..!

 
1
 
5 days
 
sumi007

ഒരു ഫാമിലി...
ഒരു ഷോപ്പിൽ ചെന്നാൽ... ഭാര്യ നോക്കുന്നത് അവിടെ തൂക്കിയിട്ടിരിക്കുന്ന പുതിയ ചുരിദാറിൽ ആയിരിക്കും......

ഇളയ ആൺകുട്ടി നോക്കുന്നത്‌ അവിടെ ഇരിക്കുന്ന കളിപ്പാട്ട കാറിലും, പുതിയ തരം തോക്കിലും ആയിരിക്കും...

പെൺകുട്ടി നോക്കുന്നത് അവിടെ വച്ചിരിക്കുന്ന മാലയിലും, വളയിലും ആയിരിക്കും... പക്ഷെ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായ.., മനുഷ്യസ്നേഹിയായ ഭർത്താവ് നോക്കുന്നത്‌ കേവലം ആഡംബര വസ്തുക്കളിൽ ഒന്നുമല്ല....

അദ്ദേഹത്തിന്റെ കണ്ണുകൾ ചെന്നു പതിയുന്നത് അവിടെ നിന്ന് കഷ്ടപ്പെട്ട് ജോലി നോക്കുന്ന സെയിൽസ് ഗേൾസിൽ ആയിരിക്കും...


അവിടെ ആണ് *മനുഷ്യത്വം* എന്താണെന്നു നാം മനസിലാക്കേണ്ടത്.... !!"

 
5
 
7 days
 
sumi007

എ.കെ ആന്റണി 'ട്ട' എന്ന അക്ഷരം ഉച്ചരിക്കുന്നത്‌ 'റ്റ' എന്നാണെന്നു

😀ശ്രദ്ധിച്ചിട്ടുണ്ടോ?!!..


'കുട്ടികൾ' എന്ന്
അദ്ദേഹം പറഞ്ഞാൽ...നമ്മൾ
കേൾക്കുന്നത് 'കുറ്റികൾ'
എന്നായിരിക്കും!!...😀


അതുകൊണ്ടാണത്രേ അദ്ദേഹം

"പൂട്ടി'ക്കിടക്കുന്ന" ബാറുകളെപ്പറ്റി പരസ്യമായി ഒന്നും പറയാത്തത്.😜😜😜😜

 
3
 
8 days
 
sumi007

---പുഷ്പാഞ്ജലി----
പരീക്ഷ കഴിഞ്ഞു വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് മകളുടെ മുഖം ആകെ വാടിയിരിക്കുന്നു ചായയും കുടിച്ചു മുറിയിൽ പോയി ഒറ്റക്കിടപ്പ് ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയൊന്നുമില്ല 7ആം ക്ലാസ്സിൽ നിന്ന് സ്കൂൾ ഫസ്റ്റ് ആയി പാസ്സായ കുട്ടി ആണ് കഴിഞ്ഞ പരീക്ഷകൾ എല്ലാം എളുപ്പവും ആയിരുന്നു എന്ന് പറഞ്ഞിരുന്നു പിന്നെ എന്താ അവളുടെ പ്രശനം ?? എത്ര ആലോചിച്ചിട്ടും അമ്മക്ക് പിടികിട്ടിയില്ല. വൈകിട്ട് അച്ഛനും കൂടി വരട്ടെ എന്നിട്ടു ചോദിക്കാം എന്ന് കരുതി.

രാത്രിയിൽ അച്ഛൻ മകളെ വിളിച്ചു അടുത്തിരുത്തി കാര്യം തിരക്കിയപ്പോൾ നിഷ്കളങ്കമായ ഒരു ചോദ്യം ആണ് മകളിൽ നിന്ന് ലഭിച്ചത്.

അച്ഛാ !! നമ്മൾ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ഒക്കെ നടക്കോ??

അത് എന്താ മോളെ അങ്ങനെ ചോദിച്ചത് - നമ്മൾ ചെയ്യാൻ ഉള്ള കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണം , പിന്നെ ഈശ്വരാ വിശ്വാസവും നല്ലത് ആണ്.

അപ്പോൾ അമ്മ പറഞ്ഞല്ലോ വളരെ ശക്തി ഉള്ള ദേവി ആണ്. നമ്മൾ പ്രാർത്ഥിച്ചു അര്ച്ചന കഴിപിച്ചാൽ ദേവി സാധിച്ചു തരുമെന്ന്.

അത് എന്തുമാവട്ടെ മോളുടെ പ്രശ്നം എന്താ ??

അത് അച്ഛാ തെക്കെലെ ഗോപാലൻ ചേട്ടന്റെ ഭാര്യയുടെ പേരും എന്റെ പേരും ഒന്ന് തന്നെ ആണല്ലോ,പിന്നെ ആ ചേച്ചിയുടെ നാളും അശ്വതി തന്നെയാ..

നീ കാര്യം പറയെടാ..
അച്ഛന്റെ സ്വരത്തിൽ ദേഷ്യം വന്നു തുടങ്ങി..

അച്ഛാ നമ്മൾ അർച്ചന കഴിപ്പിക്കുമ്പോൾ നാളും പേരും മാത്രം അല്ലെ പറയുന്നുള്ളൂ.. വയസ്, കല്യണം കഴിച്ചതാണോ? അങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നില്ലല്ലോ.

അത് കൊണ്ട് എന്താ ??

അതേയ്... ഞാൻ ഒരു വിദ്യാ മന്ത്രവും ആ ചേച്ചി സന്തനാലബ്ധിക്കുള്ള അർച്ചനയും ആണ് കഴിപിച്ചത് ദേവിക്ക് എങ്ങാനും ഞങ്ങളെ മാറി പോയാലോ എന്നാ പേടി !!!!!!!


അമ്മയുടെ കൈയിൽ നിന്ന് അച്ഛനു കൊണ്ട് വന്ന ചായ ഗ്ലാസ് നിലത്തു വീഴുന്ന ശബ്ദം കേട്ടു...........

 
2
 
9 days
 
sumi007

മകൻ: അച്ഛാ ഒരു പതിനായിരം രൂപ വേണം.

അച്ഛൻ: പോടാ, ഇവിടെ കാശൊന്നുമില്ല.

മകൻ: ഈ അസ് ട്രൽ പ്രൊജക്ഷൻ എന്ന് കേട്ടിട്ടുണ്ടോ?

അച്ഛൻ: ഭാനുമതീ' പെട്ടിയുടെ താക്കോലി ങ്ങെടുത്തോ ' .....

 
0
 
10 days
 
sumi007

ബീവറേജ് അടച്ചതിനു ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായി.....

മുൻപ് ആരെങ്കിലും മദ്യം കഴിച്ചു വഴിയിൽ കിടക്കുന്നത് കണ്ടാൽ ആരും തിരിഞ്ഞു നോക്കില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല.....
.
ഇപ്പോൾ ആരെങ്കിലും വഴിയിൽ മദ്യം കഴിച്ച് ബോധം പോയിക്കിടക്കുന്നത് കണ്ടാൽ ആളുകൾ സ്നേഹത്തോടെ അയാളെ എടുത്തുകൊണ്ടു പോയി പരിചരിക്കുന്നു.....
.
നാരങ്ങാ വെള്ളം കൊടുക്കുന്നു....
.
അയാൾക്ക് ബോധം വന്നാൽ ആളുകൾ സ്നേഹപൂർവ്വം അദ്ദേഹത്തോട് ചോദിക്കുന്നു:----

"മുത്തേ.... സാധനം എവിടുന്നു കിട്ടി ?😝😋

 
3
 
11 days
 
sumi007
LOADING MORE...
BACK TO TOP