Regional (22 in 1 month | sorting by most liked)

ഓൺ ലൈനിൽ കൂടി പണം ഉണ്ടാക്കാം ദിവസം 450 മുതൽ 800 രൂപ വരെ...!!!

നിങ്ങൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവരാണോ.? വെരി സിമ്പിൾ.

"നിങ്ങളുടെ ഫോണിൽനിന്ന് ഏതെങ്കിലും മേസ്ത്തിരിയെ വിളിക്കുക, കൂടെ ജോലിക്ക് പോകുക".

തട്ടിപ്പാണെന്ന് ആദ്യം ഞാനും കരുതിയത്...😂🙏

 
5
 
15 days
 
sumi007

🐫🐫🐫
ഖത്തറിൽ അറബിയുടെ വീട്ടിൽ ഹൗസ്
ഡ്രെെവർ ജോലിക്ക് പോയ എന്റെയൊരു സുഹ്യത്ത് പെട്ടന്ന് മടങ്ങി വന്നു.

അവനെ കണ്ടതേ
ഞാൻ തിരക്കി,
എന്തു പറ്റിയെടാ ??

ഒന്നും പറയണ്ടാ എന്റെളിയാ !! പിന്നെ കേട്ടത് ഒരു ദീർഘ നിശ്വാസമാണ്, !!

എന്താടാ ഉണ്ടായത് പറ, !! അറബി ശമ്പളം തന്നില്ലേ, ?

എല്ലാ സുഖ സൗകര്യങ്ങളുമുണ്ടായിരുന്നു, !!

പിന്നെന്താ, !!

അതായത് , ഗൾഫിൽ പോയ പലരും പറയുന്നത് കേട്ടിട്ടുണ്ട് , അറബി പെണ്ണുമായി ചങ്ങാത്തം കൂടിയാൽ അവരെന്തും തന്ന് നമ്മളെ സഹായിക്കുമെന്ന് !!

ചില ഹൗസ് ഡ്രെെവറന്മാർ ഗമയോടെ പറയുന്നത് ഞാനും കേട്ടിട്ടുണ്ട് , !

എന്നിട്ട് ?

എന്റെളിയാ, ഞാനവിടത്തെ അറബീടെ സുന്ദരിയായ ഭാര്യയുമായി സൗഹ്യദത്തിലായി, അവൾ എന്ത് ജോലി പറഞ്ഞാലും ഞാനത് ഭംഗിയായി ചെയ്യുമായിരുന്നു..

അന്നേരം അവൾ ഒരാഗ്രഹം എന്നോട് പറഞ്ഞു.

എന്തോന്ന്, ഞാനവന്റെ മുഖത്തേക്ക് ആകാംക്ഷ യോടെ നോക്കി, !!

അവൾക്ക് മലയാളം പഠിക്കണമെത്രേ, !!

പണ്ടാരം അതാണോ , വെറുതെ മനുഷ്യനെ കൊതിപ്പിച്ചല്ലോടാ,
ങാ പറ , എന്നിട്ട്, ??

ഞാനവളെ മലയാളം പഠിപ്പിച്ചു, ഇഷ്ടം, പ്രണയം, സ്നേഹം, സ്നേഹിക്കുക, കരയുക, ചിരിക്കുക, തിന്നുക, കുടിക്ക വരെ പഠിപ്പിച്ച
അങ്ങനെ ഞങ്ങൾ നല്ല ഫ്രണ്ട്സായി.

അവൾ ഇടക്കിടക്ക് എന്നോട് ഒന്ന് രണ്ട് വാക്ക് മലയാളത്തിൽ സംസാരിക്കാനും തുടങ്ങി.

പിന്നൊരു സംഭവം ഉണ്ടായി...

എന്ത് സംഭവം,?

അത്, അന്ന് ഒരു വെളളിയാഴ്ചയായിരുന്നു,
മാർക്കറ്റിൽ പോയി വന്ന ഞാൻ റൂമിലിരിക്കുകയായിരുന്നു...

വീട്ടിൽ ആരുമില്ലായിരുന്നു,

ഭാഗ്യം, പറ്റിയ ടെെം, എന്നിട്ട്,

അവളെന്നെ ബഡ്റൂമിലേക്ക് ക്ഷണിച്ചു, !!

അടി സക്കെ, എന്നിട്ട്,
ആഹാ, പറയെടാ ഭാഗ്യവാനേ, !!

ഞാൻ മടിച്ച് മടിച്ച് അകത്തേക്ക് കയറി, ! അപ്പോൾ തന്നെ അവൾ വാതിൽ ചാരി !

എന്റെ ദൈവമേ... ങാ അത് നന്നായി...'

എന്നിട്ട് ????

കട്ടിലിനോട് ചേർന്നിരിക്കുന്ന അലമാര ആദ്യം മാറ്റാൻ പറഞ്ഞു, !!

അതവളുമാരുടെ നമ്പരാ , ! എന്നിട്ട്,

ഞാൻ അലമാരയുടെ ഒരു സെെഡിൽ പിടിച്ച് നീക്കി, ! അവളപ്പോഴും എന്നെ നോക്കുകയായിരുന്നു, !

ങും, പറയെടാ !!

ഞാൻ വീണ്ടും അലമാര ഉന്തി തളളിമാറ്റിയതും, അവളോടി എന്റെടുത്തേക്ക് വന്നളിയാ !

ഹെന്റെ ഭഗവാനെ, എന്നിട്ട് ? 😇😇

അവളെന്റെ മുന്നിൽ നിന്നു കൊണ്ട് പറയുകയാ , മലയാളത്തിൽ '' സ്നേഹിക്ക്,❤ സ്നേഹിക്കെന്ന്...'' ❤❤❤

നേരമല്ലാത്ത നേരം, അറബിയില്ലാത്ത വീട്,
സുന്ദരിയായ ഒരു പെണ്ണ്
മുന്നിൽ വന്ന് നിന്ന് സ്നേഹിക്കാൻ പറഞ്ഞാൽ, ഞാനൊരു മലയാളിയല്ലേ അളിയാ, സ്നേഹിക്കാതിരിക്കോ 😋😋

കേൾക്കേണ്ട താമസം, ഞാനവളെ വാരിപ്പുണർന്ന് ചറപറാന്ന് സ്നേഹിക്കാൻ തുടങ്ങി 😘😘

എനിക്കു വയ്യ 😇😇

പെട്ടന്നവൾ എന്നെ തളളി മാറ്റിയളിയാ !! എന്നിട്ട് പെടലിക്ക് ഒരടിയും, അറബീ ഭാഷയിൽ കുറെ തെറിയും

അതെന്താ ?????

ആദ്യം എനിക്ക് മനസ്സിലായില്ല, പിന്നീടവൾ അലമാരയുടെ ഭാഗത്തേക്ക് കെെ ചൂണ്ടി , അന്നേരമാണളിയാ സംഗതി പിടികിട്ടിയത്,

എന്താടാ, !

അലമാരയുടെ ഇടയിൽ
ഒരു പാമ്പ്, ആ പാമ്പിനെ കണ്ട് പേടിച്ചാണളിയാ അവൾ ഇംഗീഷിൽ
'' സ്നേയിക്ക്, സ്നേയിക്കെന്ന് ''
വിളിച്ച് കൂവിയത്, ഞാൻ വിചാരിച്ചു, മലയാളത്തിൽ സ്നേഹിക്കാനാണെന്ന്, ,!!

എന്റെ പിന്നീടുളള അവസ്ഥ
അളിയന് ഊഹിക്കാവുന്നതല്ലേയുളളു

😰😰😩😩

 
4
 
11 days
 
sumi007

TOP 10 DIALOGUES OF TEACHERS 😎😎
------------------------------------------

1. എന്റെ ക്ലാസിൽ ഇരിക്കാൻ താല്പര്യം ഇല്ലേൽ നിങ്ങൾക്ക് വെളിയിൽ ഇറങ്ങി പോകാം 😡

2. ഹോ.. ചന്തയെക്കാൾ കഷ്ടമാണല്ലോ ഈ ക്ലാസിന്റെ കാര്യം 😒

3. വീടുകാരുടെ പൈസ കളയാൻ എന്തിനാ നിയൊക്കെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നെ 😬

4. നിങ്ങൾ സംസാരിച്ചു തീർന്നിട്ട് പറ.. അതിനു ശേഷം ഞാൻ സംസാരിക്കാം 😷

5. എന്ത് പറഞ്ഞാ ചിരികുന്നെ.. പറയ് ഞാനും കൂടെ കേള്കട്ടെ 🤔

6. ടീച്ചർമാർ മണ്ടന്മാർ ആണെന്നാണോ നിങ്ങളുടെ വിചാരം😡

7. നീ എന്നോട് അധികം ഓവർസ്മാർട് ആകണ്ട😏

8. പഠിക്കണ്ടേല് പിന്നെ എന്തിനാ കോളേജിൽ വരുന്നേ നീയൊക്കെ 🤑

9. കഴിഞ്ഞ വര്ഷത്തെ ബാച്ച് എന്ത് ഭേദം😌

10. സംസാരിക്കാൻ ആണേൽ നിയൊക്കെ പുറത്തു പോയി സംസാരിക് 😡

😂😂😂😂😂😂😂😂😂😂😂

 
4
 
24 days
 
sumi007

കാലത്ത് തൊട്ടവീട്ടിലെ ബഹളം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത് ...
എണീറ്റപാടേ അങ്ങോട്ട് ചെന്ന് കാര്യം തിരക്കി...
'' ചേട്ടോ... കാലത്തന്നെ ചേച്ചീടെ വായീന്ന് തെറിയാണല്ലോ കേള്‍ക്കണത് .... എന്താ പ്രശ്നം ..?? ''
ഒന്നും പറയണ്ട അബുവേ... ഇവളുടെ
ഫോട്ടോ ഫേസ്ബുക്കിലിടുന്നതിനു പകരം അറിയാതെ OLX ല്‍ ഇട്ടുപോയി ..!!!!😂😂😵😝

 
4
 
14 days
 
sumi007

ടിന്റു: അച്ഛാ എനിക്ക്
ഉറക്കം വരുന്നില്ല.
നമുക്ക് വർത്താനം പറഞ്ഞിരിക്കാ.....

അച്ഛൻ: ശരി നീ പറ.

ടിന്റു: അച്ഛാ നമ്മുടെ വീട്ടിൽ എപ്പോഴും നാല് പേരേ ഉണ്ടാകൂ..അല്ലേ..

അച്ഛൻ: അല്ലടാ.. നമ്മൾ നിന്റെ അനിയത്തിയെ വിവാഹം കഴിച്ച് അയച്ചാൽ പിന്നെ മൂന്ന് പേരല്ലേ ഉള്ളൂ..

ടിന്റു: അപ്പോൾ എന്റെ കല്യാണം കഴിയൂലോ.
അപ്പൊ നമ്മ പിന്നേം 4 ആയില്ലേ ?

അച്ഛൻ:അപ്പൊ നിനക്ക് കുട്ടി ഉണ്ടാവൂലോ..
അപ്പോ നമ്മൾ 5 ആവൂല്ലേ..

ടിൻു്: അപ്പൊഴേക്കും അച്ഛൻ മരിക്കില്ലേ.
അപ്പൊ നമ്മൾ പിന്നേം നാല് പേരായില്ലേ..😜😜

അച്ഛൻ: കെടന്ന് ഉറങ്ങ്
.............😬😬😬😬😬😬

 
3
 
20 days
 
sumi007

ഒരാൾ നടന്നു പോകുമ്പോൾ ഒരു ആശുപത്രിക്കു മുന്നിലെത്തി - കഠിനമായ ഒരു അറ്റാക്ക് വന്നതിനാൽ അവിടെ കുഴഞ്ഞു വീണു - ആശുപത്രി ജീവനക്കാർ പെട്ടെന്നയാളെ 1.C. U വിൽ പ്രവേശിപ്പിക്കുകയും ബൈപാസ് സർജറി നടത്തുകയും ചെയ്തു.
അദ്ദേഹംബോധം വന്ന് കണ്ണു തുറന്നപ്പോൾ ബെഡ്ഡിന്നരികെ ഒരു കന്യാസ്ത്രീ പേപ്പറും പേനയുമായി നിൽക്കുന്നു.
കന്യാ സ്ത്രീ " ബില്ലടക്കണം - താങ്കൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടോ?"
രോഗി "ഇല്ല "
"താങ്കളുടെ ബന്ധുക്കളുടെ അന്ധ്രസ്സ് തരു- പണം അവരിൽ നിന്നും വാങ്ങിക്കോളാം"

രോഗി " എനിക്ക് പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല - ആകെയുളളത് അവിവാഹിതയായ ഒരു സഹോദരി മാത്രമാണ് "

"അവരെന്തു ചെയ്യുന്നു?"

രോഗി " അവൾ കന്യാസ്ത്രീയാണ്"

ഇത് കേട്ട പാടെ കന്യാസ്ത്രീ പൊട്ടിത്തെറിച്ചു' ആരു പറഞ്ഞു ഞങ്ങൾ അവിവാഹിതരാണെന്ന് - ഞങ്ങൾ ദൈവത്തിന്റെ മണവാട്ടികളാണ് "

രോഗി " എനിക്കതിൽ സന്തോഷമേയുള്ളു. - ബിൽ തുക നിങ്ങൾ എന്റെ അളിയനിൽ നിന്നും വാങ്ങിക്കോളൂ."

😜😜😜

 
3
 
23 days
 
sumi007

#പണ്ട് കണക്കു ടീച്ചർ പഠിപ്പിച്ചു തന്ന

#സൈൻ
#ടാൻ
#കൊസ്

തുടങ്ങിയവ ഒക്കെ എവിടെ ആണോ എന്തോ..?

#തീറ്റ മാത്രം അന്നും ഇന്നും കൂടെ ഉണ്ട്...😀

 
3
 
28 days
 
sumi007

🐟മത്തി വാങ്ങാമെന്ന് കരുതിയാണ് ഇന്ന് മീൻ മാർക്കറ്റിൽ പോയത്, ചെന്നപ്പോഴുണ്ട്, കാണാൻ നല്ല ബർക്കത്തുള്ള രണ്ട് പെൺകുട്ടികളും, പിന്നെ കുറച്ച് ഡീസന്റ് ടീമും, എങ്ങിനെ അവരുടെ മുൻപിൽ വെച്ച് മത്തി വാങ്ങും?അവരാണങ്കി പോകണലക്ഷണവുമില്ല, അവസാനം അരിക്കുളള പൈസ കൂടി എടുത്ത്ചെമ്മീൻ വാങ്ങി .പൈസ കൊടുത്ത് പോരുന്ന നേരം വെറുതെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോഴുണ്ട്., അവള്മാര് മത്തി വാങ്ങുന്നു....
😂😬😬😬😬😬

 
3
 
29 days
 
sumi007

*പായസം കുടിക്കാൻ പത്തീസം,*(ഓണം )
*കേക്ക് മുറിക്കാൻ പത്തീസം,*(ക്രിസ്തുമസ് )
*ഇമ്മിണി വല്ല്യൊരു പോത്തിനെ തിന്നാൻ*
*ഞമ്മക്കെന്തേ രണ്ടീസം??!😦😮 - l*(പെരുന്നാൾ )
'
.
. *ചോദ്യം കേട്ട മാഷ്:-* *കുട്ടിയോട്*
*''ഓണ പരിക്ഷ, ക്രിസ്മസ് പരീക്ഷ..അതു പോലെ പെരുന്നാള്‍ പരീക്ഷ വേണോ..??''*
*കുട്ടി: ''മാണ്ട..🤗😬ഒരീസം മതി''*
😉😉😉😉😉

 
2
 
3 days
 
sumi007

അമ്മ.
................
രാവിലെ എണീറ്റപ്പോൾ ആദ്യം പോയത് അമ്മയുടെ
മുറിയിലേക്കായിരുന്നു. അവിടത്തെ കാഴ്ച കണ്ടപ്പപ്പോൾ
ആകെ വിഷമമായി..കിടന്നിടത്തു തന്നെ അമ്മ മലമൂത്ര വിസർജ്ജനം നടത്തി അവിടമാകെ വൃത്തി കേടാക്കിയിരിക്കുന്നു. മുറിയിലാകെ അതിന്റെ ദുർഗന്ധം തളം കെട്ടി നിൽക്കുന്നു ..

അടുക്കളയുടെ അടുത്ത് തന്നെയാണ് അമ്മ കിടക്കുന്ന മുറി ..
ഭാര്യ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട് ..

"എടീ നിനക്കിതൊക്കെ ഒന്ന് വൃത്തിയാക്കിയാലെന്താ ?
ഭാര്യയോട് അൽപ്പംദേഷ്യത്തോടു കൂടിയാണ് ചോദിച്ചത് ...കേട്ടത് പാതി കേൾക്കാത്തത് പാതി ഭാര്യ കലി തുള്ളിക്കൊണ്ടു വന്നു...

"എന്നെ കൊണ്ട് പറ്റുന്ന പോലെ എല്ലാ പണിയും ഞാനീ വീട്ടിൽ ചെയ്യുന്നുണ്ട്..എന്റെ അച്ഛൻ എന്നെ ഇത്രേം വരെ പഠിപ്പിച്ചതും നിങ്ങൾക്ക് കല്യാണം കഴിച്ചു തന്നതും ഈ അടുക്കളേൽ കെടന്നു നരകിക്കാനും ഇവിടത്തെ വേലക്കാരിയാവാനും അല്ല.."

അവളെ എപ്പോഴെങ്കിലും ഒന്ന് വിമർശിച്ചാൽ പിന്നെ അവള് പഠിച്ചതും വളർന്ന സാഹചര്യങ്ങളും സംസാരത്തിൽ കടന്നു വരും ... എന്നെക്കാളും അൽപ്പം കൂടുതൽ പഠിച്ചതിന്റെയും ജോലിക്കു പോകാൻ കഴിയാതെ വീട്ടിലെ പണികൾ മാത്രം ചെയ്തു കഴിയുന്നതിന്റെയും നൈരാശ്യം സംസാരത്തിൽ എപ്പോഴുമുണ്ടാവും ,
രംഗം കൂടുതൽ വഷളാക്കണ്ട എന്ന് കരുതി ഭാര്യയോട് ഒന്നും തിരിച്ചു പറയാതെ മുണ്ടു മടക്കി കുത്തി ഞാൻ തന്നെ അമ്മയുടെ മുറി വൃത്തിയാക്കുവാൻ തുടങ്ങി.. ശേഷം അമ്മയെ എണീപ്പിച്ചു കുളിപ്പിച്ച് കഴിയാറായപ്പോഴേക്കും ഭാര്യ ഒരു ഗ്ലാസ്സ് കട്ടൻ കാപ്പിയുമായെത്തി ....

" ന്നാ കാപ്പി കുടിച്ചോ ..." അവളുടെ സംസാരത്തിൽ അൽപ്പം സൗമ്യത,.

"എന്നും ഞാൻ തന്നെയല്ലേ ഇതൊക്കെ ചെയ്യുന്നത് ...വല്ലപ്പോഴും ഭർത്താവ് ഇതൊക്കെ ചെയ്തൂന്ന് വച്ചിട്ട് വളയൊന്നും ഊരി പൂവില്യ\'\'

ഭാര്യയുടെ കമന്റിന്
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല ...
ഇന്നത്തെ ഈ ജോലികളിൽ നിന്നു രക്ഷ പെട്ടതിന്റെ സന്തോഷത്താലാകാം ഭാര്യയുടെ കണ്ണുകളിൽ ഒരു സ്നേഹഭാവം....
അവളുടെ കയ്യിൽനിന്നും കാപ്പി വാങ്ങി ഒരു കവിൾ കുടിച്ച പ്പോഴേക്കും കറവക്കാരൻ എത്തിയിരുന്നു ...

അമ്മയപ്പോഴേക്കും പാൽ ചുരത്താൻ തയ്യാറായി നിന്നു !

ബ്ബേ .......! ഒരു സങ്കിയുടെ ഡയറി കുറിപ്പ്

 
2
 
25 days
 
sumi007
LOADING MORE...
BACK TO TOP